സൂര്യന് അരികിലേക്ക് കുതിച്ച് ഇന്ത്യ, ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് രാവിലെ 11:50നായിരുന്നു വിക്ഷേപണം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 125 ദിവസം നീളുന്നതാണ് യാത്ര

ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം സമം ആകുന്ന എല്‍ 1 പോയിന്റില്‍ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടര്‍ച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്.

പിന്നീട് ഓണ്‍ ബോര്‍ഡ് പ്രൊപ്പഷന്‍ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിലേക്ക് എത്തുക. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

Latest Stories

രോഹിത് അപ്പോൾ വിരമിച്ചിരിക്കും, ഇന്ത്യൻ നായകന്റെ കാര്യത്തിൽ വമ്പൻ വെളിപ്പെടുത്തലുമായി ക്രിസ് ശ്രീകാന്ത്

പോപ്പുലര്‍ വോട്ടും ഇലക്ടറല്‍ വോട്ടും: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമെന്ത്?; ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ മുന്നേറ്റം ട്രംപിനെ തുണയ്ക്കുമോ?

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി

'ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്'; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

'പാതിരാ നാടകം അരങ്ങിൽ എത്ത് മുമ്പ് പൊളിഞ്ഞു'; അഴിമതി പണപെട്ടി ഇരിക്കുന്നത് ക്ലിഫ് ഹൗസിൽ: വിഡി സതീശന്‍

അവനെ നിലനിർത്താൻ മാനേജ്മെന്റ് ആഗ്രഹിച്ചതാണ്, പക്ഷെ അദ്ദേഹം ടീം വിടുമെന്ന് തുറന്നടിച്ചു...; സൂപ്പർ താരത്തെക്കുറിച്ച് ആകാശ് ചോപ്ര, ആരാധകർക്ക് ഷോക്ക്

അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല, ബുദ്ധിമുട്ടുകള്‍ പറയുമ്പോള്‍ അവര്‍ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണ്: രാധിക ആപ്‌തെ

'നടന്നത് സാധാരണ പരിശോധന, എന്തിനാണിത്ര പുകിൽ'; പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്ന് എംബി രാജേഷ്

'ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല'; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു