ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് രാവിലെ 11:50നായിരുന്നു വിക്ഷേപണം. 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ചിയന്‍ പോയന്റിലെത്തി സൂര്യനെ കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 125 ദിവസം നീളുന്നതാണ് യാത്ര
ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റര്‍ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നു എന്നതാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.
#WATCH | Indian Space Research Organisation (ISRO) launches India’s first solar mission, #AdityaL1 from Satish Dhawan Space Centre in Sriharikota, Andhra Pradesh.
Aditya L1 is carrying seven different payloads to have a detailed study of the Sun. pic.twitter.com/Eo5bzQi5SO
— ANI (@ANI) September 2, 2023
ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണം സമം ആകുന്ന എല്‍ 1 പോയിന്റില്‍ നിന്ന് ഗ്രഹങ്ങളുടെ മറവില്ലാതെ തുടര്‍ച്ചയായി ആദിത്യയ്ക്ക് സൂര്യനെ നിരീക്ഷിക്കാനാകും. വിക്ഷേപണ ശേഷം ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലാണ് ആദിത്യയെ ആദ്യം സ്ഥാപിക്കുന്നത്.
Read more
പിന്നീട് ഓണ്‍ ബോര്‍ഡ് പ്രൊപ്പഷന്‍ സിസ്റ്റം ഉപയോഗിച്ച നാലുമാസം കൊണ്ടാണ് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിലേക്ക് എത്തുക. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.