ഒമ്പതാം ക്ലാസുകാരിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്ത 53 കാരനായ അഭിഭാഷകന്‍ അറസ്റ്റില്‍, പ്രതിഫലമായി ആറ് ഏക്കര്‍ വീട്ടുകാര്‍ക്ക് നല്‍കി

പതിനഞ്ചുകാരിയെ വിവാഹം ചെയ്ത മുബൈ ഹൈക്കോടതി അഭിഭാഷകനെ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ (പോക്സോ) നിയമപ്രകാരം അറസ്റ്റ്ചെയ്തു. നിരന്തരം ബലാത്സംഗം ചെയ്യുന്നതായി പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്.

പതിനഞ്ചുകാരിയുടെ പിതാവ് കൂടിയായ ഇയാളെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് 2015ലാണ് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിന് നിര്‍ബന്ധിച്ച മുത്തഛനും മുത്തശിയും കേസില്‍ കുറ്റക്കാരാണ്. പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ ഒമ്പതാം ക്ലാസിലെ സ്‌കൂള്‍ അവധിക്കാലത്താണ് പെണ്‍കുട്ടിയുടെ മുത്തശ്ശി വഴി വിവാഹാലോചന നടത്തിയത്.

വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി മുത്തശ്ശി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ പറയുന്നു. വിവാഹത്തിന് പ്രതിഫലമായി അഭിഭാഷകന്‍ ആറ് ഏക്കര്‍ ഭൂമി പെണ്‍കുട്ടിയുടെ പേരില്‍ എഴുതി നല്‍കാമെന്ന് സമ്മതി്ച്ചതായി പൊലീസ് പറയുന്നു. സ്വഭാവ ദൂഷ്യം ആരോപിച്ച് ശാരീരികമായും ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.