പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ മകന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം

പ്ലസ്ടു പരീക്ഷയില്‍ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഉന്നത വിജയം കരസ്ഥമാക്കി. പാര്‍ലമെന്റ് ആക്രിച്ച കേസില്‍ തൂക്കികൊന്ന അഫ്‌സല്‍ ഗുരുവിന്റെ മകനായ ഗാലിബ് അഫ്‌സല്‍ ഗുരുവാണ് പ്ലസ് ടു പരീക്ഷയില്‍ മികച്ച ജയം സ്വന്തമാക്കിയത്.

ഡിസ്റ്റിങ്ഷനോടെയാണ് ഗാലിബ് അഫ്‌സല്‍ ഗുരു ജമ്മു കശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്റെ (ബി.ഒ.എസ്.ഇ) കീഴിലുള്ള പ്ലസ് ടു പരീക്ഷ ജയിച്ചത്. 88 ശതമാനം മാര്‍ക്കാണ് ഗാലിബ് നേടിയത്.

പത്താം ക്ലാസിലും മികച്ച വിജയമാണ് ഗാലിബ് നേടിയിരുന്നത്. അഞ്ച് വിഷയത്തിനു എ വണ്‍ ഗ്രേഡ് സഹിതം ഗാലിബ് 95 ശതമാനം മാര്‍ക്കോടെയാണ് ഗാലിബ് പത്ത് ജയിച്ചത്.

അഫ്‌സല്‍ ഗുരു 2001 ല്‍ നടന്ന പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായിരുന്നു. 2013 ലാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത്. കശ്മീരിലെ ബാലമുല്ല ജില്ലയിലെ സോപോറിലാണ് അഫ്‌സല്‍ ഗുരുവിന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും താമസിക്കുന്നത്.