അഗ്നിപഥ് പദ്ധതിക്ക് എതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കനക്കുന്നു; നിസാമു​ദിൻ എക്സ്പ്രസ് ​ഗ്വാളിയാറിൽ വെച്ച് ആക്രമിക്കപ്പെട്ടു

ഹ്രസ്വകാല സായുധസേന നിമയനത്തിനായുള്ള അഗ്‍നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കനക്കുന്നു. ബിഹാറിലും ഡൽഹിയിലും യു.പിയിലും അടക്കം പ്രതിഷേധം തുടരുകയാണ്. കേരളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട നിസാമു​ദിൻ എക്സ്പ്രസ് ​ഗ്വാളിയാറിൽ വെച്ച് ആക്രമിക്കപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീവച്ചു. സരൻ ജില്ലയിൽ പാസഞ്ചർ ട്രെയ്നിന് തീയിട്ടു. ബിഹാറിലെ നവാഡയിൽ ബിജെപി എം.എൽ.എയുടെ വാഹനംതകർത്തു. 22 ട്രെയിനുകൾ റദ്ദാക്കി, 5 ട്രെയിനുകൾ നിർത്തിയിട്ടു. റെയിൽ പാളങ്ങളും റോഡുകളും പ്രതിഷേധക്കാർ‌ ഉപരോധിച്ചു.

ഭ​ഗൽപൂർ, അർവൽ, ബുക്സർ, ​ഗയ, മുൻ​ഗർ, നവഡ, സഹർസ, സിവാൻ, ഔറ​ഗബാദ് എന്നീ ജില്ലകളിലും സംഘർഷം ഉണ്ടായി. അഗ്നിപഥ് പദ്ധതിപ്രകാരം അഗ്നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കെ സ്ഥിരം നിയമനം ലഭിക്കു.

നാല് വർഷത്തേക്ക് മാത്രം സൈന്യത്തിന്റെ ഭാ​ഗമാക്കുന്ന പദ്ധതി ഉദ്യേ​ഗാർത്ഥികളുടെ തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.