രാജ്യത്ത് ഗോഡ്‌സെ ക്ഷേത്രങ്ങള്‍ വ്യാപിക്കുന്നത് ആശങ്കാജനകം; തടയാന്‍ നിയമം വേണമെന്ന് എ. കെ ആന്റണി

രാജ്യത്ത് പലയിടത്തും ഗോഡ്‌സെ ക്ഷേത്രങ്ങള്‍ വ്യാപകമാകുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം നേതാവ് എ.കെ ആന്റണി. ഗോഡ്‌സെ ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നവരെ തടയാന്‍ നിയമനിര്‍മ്മാണം നടത്തണം. കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് ഗോഡ്‌സെയുടെ ആദര്‍ശങ്ങളാണെന്നും ആന്റണി പറഞ്ഞു.

Read more

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് മുന്നിലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമക്ക് മുന്നില്‍ നിന്ന് ആരംഭിച്ച പദയാത്ര ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. എ.കെ ആന്റണി പദയാത്രക്ക് നേതൃത്വം നല്‍കി.