'അവിവാഹിതരായ എല്ലാവർക്കും യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കും'; മഹാരാഷ്ട്രയില്‍ വ്യത്യസ്ത വാഗ്ദാനവുമായി സ്ഥാനാത്ഥി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നൽകിയ വ്യത്യസ്തമായ ഒരു വാഗ്ദാനമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇതുവരെ വിവാഹം കഴിക്കാത്ത യുവാക്കള്‍ക്കും മധ്യവയസ്‌കരോടുമാണ് സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം. യോജിച്ച പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം കഴിക്കാന്‍ സഹായിക്കാം എന്നാണ് സ്ഥാനാർത്ഥിയുടെ വാഗ്ദാനം.

പര്‍ലി നിയോജക മണ്ഡലത്തിലെ എന്‍സിപി-എസ്പി സ്ഥാനാര്‍ത്ഥിയാണ് തന്റെ വേറിട്ട വാഗ്ദാനത്തിലൂടെ ശ്രദ്ധ നേടുന്നത്. വിവാഹം കഴിക്കാത്ത നൂറ് കണക്കിന് യുവാക്കള്‍ക്കും മധ്യവയ്‌സകര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്നാണ് രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖിന്റെ വാഗ്ദാനം.

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ താൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, എല്ലാവര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്ന് ഉറപ്പ് പറയുകയാണ് രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖ്. എന്തായാലും റോഡും വീടുമൊക്കെ വാഗ്ദാനം ചെയ്യുന്ന സ്ഥാനാർത്ഥികൾക്കിടയിൽ രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖിന്റെ വാഗ്ദാനം ചർച്ചയായിരിക്കുകയാണ്.

Read more