'അമ്മ' വികാരം മായുന്നില്ല; നാം അമ്മ പത്രവും, അമ്മ ടി.വിയുമായി എ.ഐ.എ.ഡി.എം.കെ

തമിഴ്‌നാട്ടിലെ ” അമ്മ” വികാരം മുന്‍നിര്‍ത്തി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്മരണാര്‍ഥം പത്രവും ചാനലും തുടങ്ങാന്‍ എ.ഐ.എ.ഡി.എം.കെ തീരുമാനം. “നാം അമ്മ” എന്ന പേരില്‍ മുഖപത്രവും “അമ്മ ടി.വി” എന്ന പാര്‍ട്ടി ചാനലും തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ ജന്മദിനമായ ജനുവരി 17 നോ അല്ലെങ്കില്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നോ “നാം അമ്മ പത്രം” പുറത്തിറക്കാനാണ് പാര്‍ട്ടി തീരുമാനം. ടെലിവിഷന്‍ ചാനല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് പത്രത്തിന്റെയും ചാനലിന്റെയും ലക്ഷ്യമെന്ന് എ.ഐ.എ.ഡി.എം.കെ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് മറുപടി നല്‍കുന്നതിനും ഇവയെ ഫലപ്രദമായി ഉപയോഗിക്കും.

“നമതു എം.ജി.ആറി”ന്റെ മുന്‍ എഡിറ്ററായിരുന്ന മരുത് അളകുരാജാണ് നാം അമ്മ ദിനപത്രത്തിന്റെ എഡിറ്റര്‍. കഴിഞ്ഞ ആഗസ്ത് 28-ന് ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തത്. ജയ ടി.വിയും, നമതു എം.ജി.ആറും ഏറ്റെടുക്കാനുള്ള നിയമപരമായ പ്രശ്നമാണ് പുതിയ പത്രവും ടിവിയും തുടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് എ.ഐ.എ.ഡി.എം.കെ വക്താക്കള്‍ അറിയിച്ചു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ