അറസ്റ്റിലായ ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതാണെന്ന് പഞ്ചാബ് പൊലീസ് . പഞ്ചാബിൽ പഞ്ചാബിലെ മോഗയിൽ ഗുരുദ്വാരയിൽ നിന്ന് പൊലീസ് പിടിയിലായ അമൃത്പാലിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇയാൾ അറസ്റ്റിലായ വിവരം ചർച്ചയായത്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ് അമൃത്പാൽ സിങ്. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം.
ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷം അമൃത്പാൽ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയിരുന്നു. അമൃത്പാലിന്‍റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ അമൃത്പാലിനെതിരെ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
Read more
ഇക്കഴിഞ്ഞ മാർച്ച് 18 ന് അമൃത്പാൽ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് അമൃത്പാൽ രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.