ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. കെജ്‌രിവാളിനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും കെജ്‌രിവാളിനെതിരെ ഭീഷണി മുഴക്കിയ ചുവരെഴുത്ത് പ്രത്യക്ഷമായത്. ഈ ചിത്രങ്ങൾ ആം ആദ്മി പാർട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
Read more
സംഭവത്തിൽ എഎപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ ബിജെപിയും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്നും എഎപി കുറ്റപ്പെടുത്തി. ദില്ലി പോലീസും ദില്ലി മെട്രോ അധികൃതരും നടപടിയെടുക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ എഎപി ആരോപിക്കുന്നു.