ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.
ഇത് വരെയായി ആർസിബിക്ക് ഒരു താരത്തെ പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ താരം വെകിട്ടേഷ് അയ്യറിനെ 20 കോടിക്ക് മുകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം താരത്തിനെ സ്വന്തമാക്കിയത് മുൻ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയായിരുന്നു.
മുൻ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലിനെയും യുസ്വേന്ദ്ര ചാഹലിനെയും, മുഹമ്മദ് സിറാജിനെയും തിരഞ്ഞെടുക്കാതെ ഇരുന്നതിൽ വൻ ആരാധക രോക്ഷമാണ് ഉള്ളത്. നാളുകൾക്ക് മുന്നേ നടന്ന മെഗാ താരലേലത്തിൽ ക്രിസ് ഗെയ്‌ലിനെ ടീം നിലനിർത്തിയിരുന്നില്ല. അത് ടീം കാണിച്ചത് മണ്ടത്തരമായി പോയി എന്ന് ആ സീസൺ കൊണ്ട് ആരാധകർക്ക് മനസ്സിലായിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും നായകനായ ഫാഫ് ഡുപ്ലെസിയെ മാനേജ്‍മെന്റ് നിലനിർത്തിയിരുന്നില്ല.
Read more
മികച്ച താരങ്ങൾ എല്ലാവരെയും തന്നെ ഒട്ടു മിക്ക ഫ്രാഞ്ചയ്‌സുകളും സ്വന്തമാക്കി. ഇനി എന്താണ് ആർസിബിയുടെ പദ്ധതി എന്നാണ് ആരാധകർ ചോദിക്കുന്നത്.