അസമില്‍ കോണ്‍ഗ്രസ് എംപി പാര്‍ട്ടി വിട്ടു; തീരുമാനം സീറ്റ് നിഷേധിച്ചതോടെ; തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

അസമിലെ കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിഖ് പാര്‍ട്ടി വിട്ടു. ഖാലിഖ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 14 പാര്‍ലമെന്റ് സീറ്റുകളുള്ള അസമിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് അബ്ദുല്‍ ഖാലിഖ്. അസം ബാര്‍പേട്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അബ്ദുല്‍ ഖാലിഖ്.

ഖാലിഖിന് കോണ്‍ഗ്രസ് ഇത്തവണ ബാര്‍പേട്ടയില്‍ ലോക്‌സഭ സീറ്റ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് ഖാലിഖ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസമിലെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന പ്രഖ്യാപനവുമായെത്തിയത്.

എക്‌സിലൂടെയായിരുന്നു 25 വര്‍ഷമായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി അബ്ദുല്‍ ഖാലിഖ് അറിയിച്ചത്. അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അസമിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിക്കുമെതിരെയാണ് ഖാലിഖ് ആരോപണം ഉന്നയിച്ചത്. അസമിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെല്ലാം നശിച്ചെന്നും ഖാലിഖ് കൂട്ടിച്ചേര്‍ത്തു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം