അസമിലെ കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിഖ് പാര്‍ട്ടി വിട്ടു. ഖാലിഖ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. 14 പാര്‍ലമെന്റ് സീറ്റുകളുള്ള അസമിലെ മൂന്ന് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് അബ്ദുല്‍ ഖാലിഖ്. അസം ബാര്‍പേട്ടയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് അബ്ദുല്‍ ഖാലിഖ്.
ഖാലിഖിന് കോണ്‍ഗ്രസ് ഇത്തവണ ബാര്‍പേട്ടയില്‍ ലോക്സഭ സീറ്റ് നല്‍കിയില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയെ വിമര്‍ശിച്ച് ഖാലിഖ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസമിലെ പാര്‍ട്ടിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നുവെന്ന പ്രഖ്യാപനവുമായെത്തിയത്.
Read more
എക്സിലൂടെയായിരുന്നു 25 വര്‍ഷമായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി അബ്ദുല്‍ ഖാലിഖ് അറിയിച്ചത്. അസമിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും അസമിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിക്കുമെതിരെയാണ് ഖാലിഖ് ആരോപണം ഉന്നയിച്ചത്. അസമിലെ കോണ്‍ഗ്രസിന്റെ സാധ്യതകളെല്ലാം നശിച്ചെന്നും ഖാലിഖ് കൂട്ടിച്ചേര്‍ത്തു.