ജോലി ഭിക്ഷാടനം , പ്രതിമാസ വരുമാനം നാല് ലക്ഷം!

പ്രതിമാസം നാലു ലക്ഷം രൂപ വരുമാനമുള്ള ഭിക്ഷാടകന്‍! കേള്‍ക്കുമ്പോള്‍ കഥയാണെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ജാര്‍ഖണ്ഡിലെ ഛോട്ടു എന്ന ഭിക്ഷാടകനാണ് പ്രതിമാസ വരുമാനത്തില്‍ പ്രതിമാസ വരുമാനത്തില്‍ ലക്ഷപ്രഭുവായിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് ഛോട്ടുവിന്റെ ഭിക്ഷാടനം. എന്നാല്‍ ഭിക്ഷാടനത്തിന് പുറമെ മറ്റു ചില ജോലികളും ഇയാള്‍ ചെയ്യുന്നുണ്ട്. സ്വന്തം ഗ്രാമത്തില്‍ പാത്രക്കട ബിസിനസും ഛോട്ടുവിനുണ്ട്. ട്രയിനില്‍ പാത്രങ്ങള്‍ വിറ്റും ഇയാള്‍ പണം സമ്പാദിക്കുന്നുണ്ട്‌.

മൂന്നു ഭാര്യമാരുള്ള ഛോട്ടുവിന്റെ നാട്ടിലെ പാത്രക്കടയുടെ ചുമതല അവരില്‍ ഒരാള്‍ക്കാണ്. പ്രതിമാസം നാലു ലക്ഷം രൂപയാണ് ഇയാളുടെ അക്കൗണ്ടില്‍ വരുന്നത്. എല്ലാ മാസവും ഈ വരുമാനം കൃത്യമായി മൂന്നു ഭാര്യമാര്‍ക്കും വീതിച്ച് നല്‍കാനും ഇയാള്‍ മറക്കാറില്ല.