ബെംഗളൂരുവിലെ മല്ലേശ്വരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ 29കാരി മഹാലക്ഷ്മി ദാസിന്റെ മരണത്തില്‍ ദുരൂഹതകള്‍. 30ല്‍ അധികം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ നിറച്ച നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്ക് കഴിയുന്ന മഹാലക്ഷ്മിയെ കുറിച്ച് ഒരാഴ്ചയോളം വിവരമില്ലായിരുന്നിട്ടും അടുത്ത് താമസിച്ചിരുന്ന വീട്ടുകാര്‍ പോലും അന്വേഷിച്ചില്ല.
165 ലിറ്ററിന്റെ സിംഗില്‍ ഡോര്‍ ഫ്രിഡ്ജില്‍ ആയിരുന്നു മൃതദേഹം. മൃതദേഹത്തിന് 15 ദിവസത്തെ പഴക്കമുണ്ട് എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സെപ്റ്റംബര്‍ രണ്ടിനോ അതിന് ശേഷമോ ആയിരിക്കാം കൊലപാതകം നടന്നിരിക്കുക എന്നാണ് പൊലീസ് സംശയിക്കുന്നത്.
സെപ്റ്റംബര്‍ 2 മുതല്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ദിവസങ്ങളോളം കുടുംബാംഗങ്ങള്‍ ബന്ധപ്പെട്ടിട്ടില്ല എന്നതാണ് പൊലീസിനെ അതിശയിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
മഹാലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്‍ വിവരം അറിയിച്ചതോടെയാണ് അമ്മയും ചേച്ചിയും എത്തുന്നത്. കുടുംബക്കാരും വീട്ടുടമസ്ഥനും നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more
സമീപത്തെ മാളിലെ ജീവനക്കാരിയായിരുന്നു മഹാലക്ഷ്മി. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഇവര്‍ വയലിക്കവല്‍ പൈപ്പ് ലൈന്‍ റോഡിലെ ഒറ്റ ബെഡ് റൂം ഫ്‌ളാറ്റില്‍ അഞ്ച് മാസമായി താമസിക്കുകയാണ്. നേപ്പാള്‍ സ്വദേശികളാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍.