ത്രിപുരയെ ചൊല്ലി വാക് പോരുമായി ബിജെപിയും സിപിഎമ്മും; വിട്ടുകൊടുക്കില്ലെന്ന് സിപിഐഎം

ത്രിപുര തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വാക്ക് പോരുമായി ബിജെപിയും സിപിഎമ്മും രംഗത്ത്. പാവങ്ങൾക്കു നേട്ടമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരിൽ ജനങ്ങൾ വീണ്ടും ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുമെന്ന് സിപിഎം നേതാവ് ബിജൻ ധർ പറഞ്ഞു.

ത്രിപുര സ്വദേശീയ ജനമുന്നണി (ഐപിഎഫ്ടി) എന്ന തീവ്രസംഘടനയുമായി ചേർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മൽസരിക്കാനൊരുങ്ങുന്നത്. തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് ബിജെപി ത്രിപുരയിൽ മൽസരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. അതേസമയം, ഇടതുമുന്നണി സർക്കാരിന്റെ ചരിത്രം ചുവരുകളിൽ എഴുതപ്പെട്ടു കഴിഞ്ഞതായി ബിജെപി നേതാവുംഎൻഇഡിഎ ചെയർമാനുമായ ഹിമാന്ദ ബിശ്വ ശർമ പറഞ്ഞു.

ദുർഭരണവും അഴിമതിയും മൂലം ത്രിപുരയിലെ ജനങ്ങളുടെ ജീവിതം തന്നെ താറുമാറായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ബിജെപി പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18–നാണ് ത്രിപുരയിൽ വോട്ടെടുപ്പ്.