ജയലളിതക്കെതിരെ വിവാദ പരാമര്‍ശവുമായി കെ അണ്ണാമലൈ; എതിര്‍പ്പുകള്‍ മാറ്റിവെച്ച് ഒന്നിച്ചെതിര്‍ത്ത് വികെ ശശികലയും അണ്ണാ ഡിഎംകെയും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്കെതിരെയുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. ജയലളിതയായിരുന്നു തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹിന്ദുത്വനേതാവ് എന്നാണ് അണ്ണാമലൈ പറഞ്ഞത്. എന്നാല്‍, ഇതിനെതിരെ അണ്ണാ ഡിഎംകെ തന്നെ രംഗത്ത് വന്നിരുന്നു.

അണ്ണാമലൈയുടെ പ്രസ്താവനയ്‌ക്കെതിരേ അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വികെ ശശികലയാണ് ആദ്യം രംഗത്തെത്തിയത്. അണ്ണാദുരൈയുടെയും എംജിആറിന്റെ മാര്‍ഗം പിന്തുടര്‍ന്ന മതേതരനേതാവായിരുന്നു ജയലളിതയെന്ന് ശശികല പറഞ്ഞു. അറിവില്ലായ്മകൊണ്ടാണ് അണ്ണാമലൈ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ശശികല വ്യക്തമാക്കി.

2014-നുമുമ്പ് ഹൈന്ദവവോട്ടുകള്‍ ഒന്നടങ്കം ജയലളിതയ്ക്ക് ലഭിച്ചത് അവരുടെ ഹിന്ദു അനുകൂല നിലപാടുകളായിരുന്നെന്നാണ് അണ്ണാമലൈ പറഞ്ഞത്.

മതപരിവര്‍ത്തന നിരോധനനിയമം കൊണ്ടുവന്നതിലൂടെയും ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചും ഹൈന്ദവവോട്ടുകള്‍ ജയലളിത അണ്ണാ ഡിഎംകെക്ക് അനുകൂലമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ജയലളിത അനുകൂലിച്ചു. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ അണ്ണാ ഡിഎംകെയിലേക്ക് പോയത് ജയലളിത ഹിന്ദുത്വ നേതാവായതിനാലാണ്. എന്നാല്‍, ഇക്കുറി അതിന് മാറ്റം വന്നെന്നും അണ്ണാമലൈ പറഞ്ഞു.

എന്നാല്‍, എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെകണ്ട നേതാവായിരുന്നു ജയലളിതയെന്നും അനാവശ്യവിവാദങ്ങളിലൂടെ ജനശ്രദ്ധനേടാനാണ് അണ്ണാമലൈ ശ്രമിക്കുന്നതെന്നും അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാര്‍ പറഞ്ഞു.

Latest Stories

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും

ഉടച്ചു വാർക്കാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആദ്യപടിയായി കൈൽ വാക്കർ സിറ്റി വിടാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്വാർഡിയോള

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത രൂക്ഷം; അതൃപ്തി വ്യക്തമാക്കി ഹൈക്കമാന്റ്

'ഗെയിം ചേഞ്ചറി'ന് സര്‍ക്കാരില്‍ നിന്നും തിരിച്ചടി; ആ പ്രത്യേക അനുമതി റദ്ദാക്കി

യുവരാജ് സിംഗ് കഴിഞ്ഞാല്‍ സ്ഥിരതയോടെ ഏറ്റവും അനായാസം സിക്സ് അടിക്കുന്ന താരം?; തിരഞ്ഞെടുപ്പുമായി ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച്

ഛത്തീസ്ഗഢില്‍ സുരക്ഷസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷസേന

ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

20 മിനുറ്റ് കൂടും, കട്ട് ചെയ്ത ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററില്‍ കാണാം; 'പുഷ്പ 2' റീ റിലീസ് തിയതി ഉറപ്പിച്ചു!