BSF

ബി.എസ്.എഫിന് കൂടുതൽ അധികാരം; കേന്ദ്ര തീരുമാനത്തിന് എതിരെ വിമർശനം

രാജ്യത്തെ അതിർത്തി സംസ്ഥാനങ്ങളിൽ ബി.എസ്.എഫിന് കൂടുതൽ അധികാരം നൽകാനുള്ള കേന്ദ്ര സർക്കാർ നടപടി വിവാദത്തിൽ. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്.

മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം നൽകിയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നേരത്തെ പതിനഞ്ച് കിലോമീറ്റർ മാത്രമായിരുന്നു അധികാര പരിധി. ഇതോടെ കേന്ദ്ര സർക്കാർ നടപടിയിൽ എതിർപ്പ് അറിയിച്ച് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ രംഗത്തെത്തി.

നടപടി ഫെഡറലിസത്തിന് എതിരായ ആക്രമണണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും ചരൺജിത്ത് സിംഗ് ചന്നി പറഞ്ഞു. ഫെഡറലിസത്തിനെതിരായ ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് രാജ്യാന്തര അതിർത്തിയിൽ നിന്നും 15 കിലോമീറ്റർ വരെയായിരുന്നു ബിഎസ്എഫിന് പരിശോധന നടത്താൻ അധികാരമുണ്ടായിരുന്നത്. നാഗാലാൻ‍ഡ്, ത്രിപുര, മണിപ്പുർ, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതൽ അധികാരം ലഭിക്കും. ഗുജറാത്തിൽ 80 കിലോമീറ്റർ ആയിരുന്നത് 50 കിലോമീറ്റർ ആയി ചുരുക്കി.

രാജസ്ഥാനിൽ നേരത്തേ തന്നെ 50 കിലോമീറ്റർ പരിധിയായിരുന്നു. അതേസമയം മേഘാലയ, നാഗാലാൻഡ്, മിസോറം, ത്രിപുര, മണിപ്പുർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

Latest Stories

'വലിയ കസേരകൾ കിട്ടട്ടെ, സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു'; കോൺഗ്രസ്സ് പ്രവേശനത്തിൽ പരിഹസിച്ച് കെ സുരേന്ദ്രൻ

ഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍; സൂപ്പര്‍ താരത്തെ ഒഴിവാക്കി; പൂര്‍ണ്ണ ലിസ്റ്റ്

ഉപതിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി മുഖ്യമന്ത്രി ഇന്ന് പാലക്കാടെത്തും; രണ്ട് ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങൾ

സര്‍ക്കാര്‍ ജോലി വാങ്ങി തരാം; ദിഷ പഠാനിയുടെ പിതാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

'അപ്രസക്തനായ വ്യക്തി'; സന്ദീപ് വാര്യരുടെ ചുവട് മാറ്റത്തിൽ പ്രതികരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ഒടുവിൽ നിനക്ക് അത് സാധിച്ചല്ലോ, നായകനെക്കാൾ സന്തോഷത്തിൽ ഹാർദിക് പാണ്ഡ്യാ; വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അമരന്‍ പ്രദര്‍ശിപ്പിക്കണ്ട, തിയേറ്ററിന് നേരെ ബോംബേറ്; പ്രതിഷേധം കടുക്കുന്നു

അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി