'മുത്തച്ഛനെ അപമാനിച്ചു'; രാഹുലിന് എതിരെ പരാതി നല്‍കി സവര്‍ക്കറിന്റെ കൊച്ചുമകന്‍, കേസെടുത്ത് പൊലീസ്

തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കി വി.ഡി സവര്‍ക്കറിന്റെ കൊച്ചുമകന്‍. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്. പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.

വി.ഡി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘സാര്‍, ഞാന്‍ അങ്ങയുടെ വിനീത സേവകനായി തുടരാന്‍ യാചിക്കുന്നു’. ഇംഗ്ലീഷുകാര്‍ക്കായി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ അവസാന വരിയിലെ വാക്കുകള്‍ രാഹുല്‍ ഉറക്കെ വായിച്ചു.

സവര്‍ക്കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവെക്കുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു.

മഹാത്മാഗാന്ധി, ദവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുല്‍ പറഞ്ഞു.

Latest Stories

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി

'അവന്‍ ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ കരുതി'; ഇന്ത്യന്‍ താരത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് ശാസ്ത്രി

'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല'; എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ

മാഗ്നസ് കാൾസണെ വീഴ്ത്തിയ അർജുൻ എറിഗെയ്‌സിയുടെ 20 നീക്കങ്ങൾ

'ബസുകൾ തടഞ്ഞു, കടകൾ നിർബന്ധിച്ച് അടപ്പിച്ചു'; കോഴിക്കോട് ഹർത്താലിനിടെ സംഘർഷം

കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു, കൂടെ നില്‍ക്കുമെന്ന് കരുതിയ നടി ആ സമയം അപമാനിച്ചു; സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്