തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്കി വി.ഡി സവര്‍ക്കറിന്റെ കൊച്ചുമകന്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ അഭിപ്രായം പറഞ്ഞത്. പരാതിയില്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.
വി.ഡി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘സാര്‍, ഞാന്‍ അങ്ങയുടെ വിനീത സേവകനായി തുടരാന്‍ യാചിക്കുന്നു’. ഇംഗ്ലീഷുകാര്‍ക്കായി സവര്‍ക്കര്‍ എഴുതിയ കത്തിന്റെ അവസാന വരിയിലെ വാക്കുകള്‍ രാഹുല്‍ ഉറക്കെ വായിച്ചു.
സവര്‍ക്കര്‍ ജി എഴുതിയതാണിത്. അദ്ദേഹം ക്ഷമ ചോദിച്ച് എഴുതിയതാണ്. ഈ കത്തില്‍ ഒപ്പുവെക്കുമ്പോള്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, അത് ഭയമായിരുന്നു എന്നും പറഞ്ഞിരുന്നു.
മഹാത്മാഗാന്ധി, ദവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവരൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ, അവരാരും ഇങ്ങനെയൊരു കത്ത് എഴുതിയില്ലല്ലോ എന്നും രാഹുല്‍ പറഞ്ഞു.
Savarkar helped the British. He wrote a letter to the British and said – Sir, I want to be your servant.🤣
– Rahul Gandhi. @RahulGandhi pic.twitter.com/56pjvHqCNK— SandhiyaSAN (@sandhiyaTweets_) November 17, 2022
Read more