ജി.എസ്.ടി നിയമനിർമ്മാണം; കേന്ദ്ര സർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് സുപ്രീംകോടതി

ജിഎസ് ടി സംബന്ധിച്ച നിയമനിർമാണത്തിന് കേന്ദ്രസർക്കാരിനും, സംസ്ഥാനങ്ങൾക്കും തുല്യ അധികാരമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ജിഎസ് ടി കൗൺസിൽ ശുപാർശകൾ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കുമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ശരിവച്ചു കൊണ്ടാണ് സുപ്രിംകോടതിയുടെ ശ്രദ്ധേയമായ വിധി.

ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധകമല്ലെന്നും,അവയ്ക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ ഉള്ളുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധിച്ചത്.

ജിഎസ് ടി യുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്

ഇന്ത്യ സഹകരണ ഫെഡറൽ സംവിധാനത്തിൽ അധിഷ്ഠിതമായ രാജ്യമാണ്. നികുതി വിഷയങ്ങളിൽ നിയമനിർമാണത്തിന് പാർലമെന്റിനും, നിയമസഭകൾക്കും ഒരു പോലെ അധികാരമുണ്ട്. ജിഎസ് ടി കൗൺസിൽ ശുപാർശകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മേൽ ബാധകമാക്കിയാൽ രാജ്യത്തെ സഹകരണ ഫെഡറൽ ഘടനയെ ബാധിക്കും.

മാത്രമല്ല, ജിഎസ് ടി കൗൺസിൽ ശുപാർശകൾക്ക് ഉപദേശത്തിന്റെ മൂല്യം മാത്രമേ നൽകാൻ കഴിയുകയുള്ളു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിയമങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള വ്യവസ്ഥകൾ 2017ലെ ജിഎസ് ടി നിയമത്തിലില്ല.

അത്തരം സാഹചര്യങ്ങളിൽ ജിഎസ് ടി കൗൺസിലിന് യോജിപ്പിന്റെ വഴിയിലൂടെ നീങ്ങി പ്രായോഗികമായ പരിഹാരം ഉപദേശിക്കാൻ കഴിയുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Latest Stories

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുത്'; പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

IPL 2025: ഈ ചെക്കൻ കുറച്ചുനേരം അടങ്ങി നിൽക്കുമല്ലോ എന്ന് കരുതി ഗുജറാത്ത് എടുത്ത റിവ്യൂ, സച്ചിന് അബ്‌ദുൾ ഖാദിർ ആയിരുന്നെങ്കിൽ വൈഭവിന് റഷീദ് ഖാൻ ആയിരുന്നു; കുറിപ്പ് വൈറൽ

'വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെ, പൊലീസെത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും'; വേടനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ റിപ്പോർട്ട്

IPL 2025: എടാ കൊച്ചുചെറുക്കാ സാക്ഷാൽ പോണ്ടിങ് പോലും എന്റെ മുന്നിൽ വിറച്ചതാണ്, പ്രായം എങ്കിലും ഒന്ന് പരിഗണിക്ക് മോനെ; അതിദയനീയം ഇഷാന്ത് ശർമ്മ

ബ്രസീലിൽ ഇനി ഡോൺ കാർലോ യുഗം; തിരിച്ചു വരുമോ പഴയ പ്രതാപകാലം

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല