'ചണ്ഡിഗഡിനെ ഉടന്‍ പഞ്ചാബിനോട് ചേര്‍ക്കണം', നിയമസഭയില്‍ പ്രമേയവുമായി മുഖ്യമന്ത്രി ഭഗവന്ത് മന്‍

ചണ്ഡിഗഡിനെ ഉടന്‍ പഞ്ചാബിനോടൊപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രഭരണ പ്രദേശം നിയന്ത്രിക്കാന്‍ കേന്ദ്രവും പഞ്ചാബും തമ്മിലുള്ള പോരാട്ടം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മന്‍ വലിയ നീക്കം നടത്തിയിരിക്കുന്നത്.

ഇതിനോടകം നിരവധി തവണ പഞ്ചാബ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമീപകാല പ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലെ ഭരണത്തിലെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മന്‍ പറഞ്ഞു.

ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷനിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് നിയമങ്ങളും ആനുകൂല്യങ്ങളും ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.

‘ചണ്ഡിഗഡ് ഭരണം എല്ലായ്‌പ്പോഴും 60:40 എന്ന അനുപാതത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലേക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ക്കായി കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് മുന്‍കാല ധാരണകള്‍ക്ക് വിരുദ്ധമാണ്,’ മന്‍ പറഞ്ഞു.

ഇത് ചണ്ഡിഗഡിലെ പഞ്ചാബിന്റെ അവകാശവാദത്തെ ഇല്ലാതാക്കുമെന്നും, ഫെഡറലിസത്തിന്റെ ആത്മാവിന് എതിരാണെന്നും ആരോപണം ഉയര്‍ന്നു. ചണ്ഡീഗഡിന് വേണ്ടി പഞ്ചാബ് സര്‍ക്കാര്‍ ശക്തമായി പോരാടുമെന്ന് മുഖ്യമന്ത്രി മാന്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു