നീറ്റ് പരീക്ഷ ഒഴിവാക്കണം; സംസ്ഥാനങ്ങളുടെ അധികാരം തിരിച്ചുനല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നീറ്റ് സംവിധാനം ഒഴിവാക്കി പഴയ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് മമത ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച പശ്ചിമ ബംഗാളില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ബാധിച്ചതെന്നും സുതാര്യമായ അന്വേഷണം നടത്തണമെന്നും കത്തില്‍ വ്യക്തമാക്കി.

2017ന് മുമ്പ് സംസ്ഥാനങ്ങള്‍ക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമുണ്ടായിരുന്നു. ഈ സംവിധാനം പ്രശ്നങ്ങളില്ലാതെ സുഗമമായി നടന്നുപോന്നു. വിദ്യാഭ്യാസത്തിനും ഇന്റേണ്‍ഷിപ്പിനുമായി ഡോക്ടറാകുന്ന ഒരാള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാധാരണയായി 50 ലക്ഷം രൂപയിലധികം ചെലവഴിക്കുന്നുണ്ട്. അതിനാല്‍, അവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തിന് നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു.

വികേന്ദ്രീകൃത സമ്പ്രദായം കേന്ദ്രം പിന്നീട് കേന്ദ്രീകൃത പരീക്ഷാ സമ്പ്രദായത്തിലേക്ക് (നീറ്റ്) മാറ്റി. ഇത് ഫെഡറല്‍ സംവിധാനങ്ങള്‍ക്ക് എതിരാണെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു.

Latest Stories

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'