മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവത്തില്‍ സിഐഡി അന്വേഷണം പ്രഖ്യാപിച്ചെന്ന് ആരോപണവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവിനായി വാങ്ങിയ സമൂസയാണ് കാണാതായത്. സിഐഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയ്ക്കായി കരുതിയിരുന്ന സമൂസയാണ് കാണാതായത്.

ഒക്ടോബര്‍ 21ന് നടന്ന സംഭവമാണ് സംസ്ഥാനത്ത് നിലവില്‍ വിവാദമായിരിക്കുന്നത്. മൂന്ന് പെട്ടികളിലായി വാങ്ങി വച്ചിരുന്ന സമൂസ കാണാതായതിന് പിന്നാലെ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. എന്നാല്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടില്ലെന്നാണ് സിഐഡി ഡയറക്ടര്‍ ജനറലിന്റെ വാദം.

Read more

സംഭവം ആഭ്യന്തര വിഷയമാണെന്നും ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടില്ലെന്നുമാണ് സിഐഡി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് രഞ്ജന്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസും നിഷേധിച്ചിട്ടുണ്ട്. ബിജെപിയാണ് വിഷയം വിവാദമാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും ആരോപിക്കുന്നു.