വീണ്ടും കുഴൽക്കിണർ അപകടം; ഡൽഹിയിൽ 40 അടി താഴ്ചയുള്ള കുഴല്‍കിണറിലേക്ക് കുട്ടി വീണു

ഡൽഹിയിൽ കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. 40 അടി താഴ്ചയും 1.5 അടി വീതിയമുള്ള കുഴല്‍കിണറിനുള്ളിലാണ് കുട്ടി വീണത്. ഇന്ന് പുലർച്ചെ ഡൽഹി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ് അപകടമുണ്ടായത്. ജല ബോര്‍ഡ് പ്ലാന്‍റിനുള്ളിലെ കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. എത്രവയസുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നേയുള്ളുവെന്നും കുട്ടിയെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത് സംബന്ധിച്ച് വികാസ്പുരി പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. അതിനാല്‍ തന്നെ എട്ടുമണിക്കൂറിലധികമായി കുട്ടി കുഴല്‍കിണറിനുള്ളിലാണ്. കുട്ടിയുടെ ആരോഗ്യനില ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അധികൃതര്‍ വിവരങ്ങള്‍ കൈമാറിയിട്ടില്ല.

സംഭവം നടന്ന ഉടനെ അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സും ഡൽഹി പൊലീസുമാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തുകയായിരുന്നു. കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്താനാണ് ശ്രമം.

Latest Stories

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്