ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടി. ഭീകരരില്‍ രണ്ട് പേര്‍ ജയ്ഷെ മുഹമ്മദില്‍ നിന്നുള്ളവരാണെന്നും, രണ്ട് പേര്‍ ലഷ്‌കര്‍ ഇ തൊയ്ബയില്‍ പെട്ടവരാണെന്നും സൈന്യം അറിയിച്ചു. ഒരാള്‍ പാകിസ്ഥാനിയാണ്.

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ രാത്രികാല ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പുല്‍വാമ, ഗന്ധര്‍ബാല്‍, ഹന്ദ്വാര എന്നീ മൂന്ന് ജില്ലകളിലായി സുരക്ഷ സേനയുടെ സംയുക്ത കക്ഷികള്‍ ഒരേസമയം അഞ്ച് ഓപ്പറേഷനുകളാണ് നടത്തിയത്.

പുല്‍വാമയില്‍ ഒരു പാക്കിസ്ഥാനി ഉള്‍പ്പെടെ ജെയ്ഷെ ഇ മുഹമ്മദിന്റെ 2 ഭീകരര്‍ കൊല്ലപ്പെട്ടു. ഗന്ധര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹന്ദ്വാരയിലും പുല്‍വാമയിലും ഏറ്റുമുട്ടലുകള്‍ അവസാനിച്ചുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!