ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഒരു ഭീകരനെ ജീവനോടെ പിടികൂടി. ഭീകരരില്‍ രണ്ട് പേര് ജയ്ഷെ മുഹമ്മദില്‍ നിന്നുള്ളവരാണെന്നും, രണ്ട് പേര് ലഷ്കര്‍ ഇ തൊയ്ബയില്‍ പെട്ടവരാണെന്നും സൈന്യം അറിയിച്ചു. ഒരാള്‍ പാകിസ്ഥാനിയാണ്.
ജമ്മു കശ്മീരില്‍ സുരക്ഷാ സേന നടത്തിയ രാത്രികാല ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. പുല്‍വാമ, ഗന്ധര്‍ബാല്‍, ഹന്ദ്വാര എന്നീ മൂന്ന് ജില്ലകളിലായി സുരക്ഷ സേനയുടെ സംയുക്ത കക്ഷികള്‍ ഒരേസമയം അഞ്ച് ഓപ്പറേഷനുകളാണ് നടത്തിയത്.
പുല്‍വാമയില്‍ ഒരു പാക്കിസ്ഥാനി ഉള്‍പ്പെടെ ജെയ്ഷെ ഇ മുഹമ്മദിന്റെ 2 ഭീകരര്‍ കൊല്ലപ്പെട്ടു. ഗന്ധര്‍ബാലിലും ഹന്ദ്വാരയിലും ഓരോ ലഷ്കര്‍ ഇ തൊയ്ബ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഹന്ദ്വാരയിലും പുല്‍വാമയിലും ഏറ്റുമുട്ടലുകള്‍ അവസാനിച്ചുവെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.
We had launched joint #operations at 4-5 locations yesterday night. Sofar 2 terrorists of JeM including 01 #Pakistani killed in #Pulwama, 1 terrorist of LeT killed each in #Ganderbal & #Handwara. Encounters over in Handwara & Pulwama. Also arrested 01 terrorist alive: IGP Kashmir
— Kashmir Zone Police (@KashmirPolice) March 12, 2022
Read more