സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു

തമിഴ് സിനിമ സംവിധായകന്‍ ശങ്കര്‍ ദയാല്‍ (47) അന്തരിച്ചു. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി പ്രസ് മീറ്റ് നടത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ശങ്കറിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 2012ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം ‘ശകുനി’യിലൂടെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ശങ്കര്‍.

ശാരീരിക അസ്വസ്ഥത തോന്നുന്നു എന്ന് പറഞ്ഞതോടെ സംവിധായകനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആന്‍ജിയോഗ്രാം ചെയ്യുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ‘കുഴന്തൈകള്‍ മുന്നേട്ര കഴകം’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റ് ആണ് ശങ്കര്‍ നടത്താനിരുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. സെന്തിലും യോഗി ബാബുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ‘ദീപാവലി’ എന്ന സിനിമയുടെ സംഭാഷണ രചയിതാവായാണ് ശങ്കല്‍ സിനിമയില്‍ ചുവടുറപ്പിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ‘വീരധീര സൂരന്‍’ ആണ് ശങ്കറിന്റെ മറ്റൊരു ശ്രദ്ധേയ ചിത്രം.