ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം; റെയില്‍വേ പാലം തകര്‍ന്നു; വീഡിയോ

ഹിമാചല്‍ പ്രദേശില്‍ മേഘസ്‌ഫോടനത്തില്‍ വന്‍ നാശം. റെയില്‍വേ പാലമടക്കം നദിയിലേക്ക് തകര്‍ന്നു വീഴുന്ന വിഡിയോ പുറത്ത്. കാംഗ്ര ജില്ലയിലെ ചാക്കി പാലത്തിന്റെ മൂന്നു തൂണുകളാണു ചാക്കി നദിയിലേക്കു തകര്‍ന്നുവീണത്.

കനത്ത മഴ കാരണം പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കു സാദ്ധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നദികളുടെയും നീര്‍ച്ചാലുകളുടെയും സമീപത്തേക്കു നാട്ടുകാരും ടൂറിസ്റ്റുകളും പോകരുതെന്ന് അധികൃതര്‍ അറിയിച്ചു.

ഈ മാസം 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാദ്ധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ 2.15ന് ആണ് മേഘവിസ്ഫോടനമുണ്ടായത്.