85ാ മത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പ്പൂരില്‍ തുടക്കം. 15000ത്തിലേറെ പ്രതിനിധികളാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറിയില്‍ പങ്കെടുക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന പ്ലീനറിയില്‍ പ്രതിപക്ഷ സഖ്യ രൂപീകരണം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും.
യുവ നേതാക്കളെ ദേശീയ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും ഇതില്‍ തീരുമാനം ഉണ്ടായേക്കും.പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ രാവിലെ സ്റ്റിയറിങ് കമ്മിറ്റി ചേരും. 25 അംഗ സ്റ്റിയറിങ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള പോരാട്ടം കൂടുതല്‍ കടുപ്പിക്കുന്നതിനും പ്ലീനം തീരുമാനിച്ചേക്കും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. ഏതൊക്കെ പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യ നിരയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് പ്രധാന ചര്‍ച്ച.
Read more
നില്‍ക്കെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും റായ്പൂരിലെ പ്ലീനറി രൂപം നല്‍കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കി പ്രചാരണം നടത്താനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.