'ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം  ഇന്ത്യയിൽ ഭരണഘടനയും സ്ത്രീകളും സുരക്ഷിതർ'; സി.ടി രവി

ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം ഇന്ത്യയിൽ രണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്‍റെ അടിസ്ഥാന പ്രമാണം. കർണാടകയിലെ കലബുറഗിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി.ടി രവി.

‘ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലം വരെ ഇന്ത്യക്ക് ഡോ. അംബേദ്കർ എഴുതിയ ഭരണഘടനയുണ്ടാകും. തുല്യതയുണ്ടാകും. ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഗാന്ധാരത്തിൽ (അഫ്ഗാൻ ഉൾപ്പെടുന്ന ഭൂപ്രദേശത്തെ ഹിന്ദു പുരാണത്തിൽ വിശേഷിപ്പിക്കുന്നത്) സംഭവിച്ചതെന്തോ ഇവിടെയും അത് സംഭവിക്കും’ -രവി പറഞ്ഞു. അംബേദ്കറുടെ ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ “ഈ സത്യം” മറക്കരുതെന്നും രവി ഓർമ്മപ്പെടുത്തി.

‘സഹിഷ്ണുതയുള്ളവർ ഭൂരിപക്ഷമായിരിക്കുമ്പോൾ മാത്രമേ മതേതരത്വവും സ്ത്രീകൾക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. സഹിഷ്ണുതയുള്ളവർ ന്യൂനപക്ഷമായാൽ അഫ്ഗാനിലേതിന് സമാനമായ സാഹചര്യമുണ്ടാകും. അവർ ഭൂരിപക്ഷമായാൽ ശരീഅത്തിന് വേണ്ടിയാണ് സംസാരിക്കുക, അംബേദ്കർ എഴുതിയ ഭരണഘടനക്ക് വേണ്ടിയായിരിക്കില്ല’ -സി.ടി രവി പറഞ്ഞു.

പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോൺഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് സി.ടി. രവി പറഞ്ഞു. പ്രീണന രാഷ്ട്രീയം കൂടുതൽ പാകിസ്ഥാനുകളെ സൃഷ്ടിക്കും. താത്കാലികമായി അധികാരത്തിലേറാൻ അതു മതിയായേക്കും. എന്നാൽ, പാകിസ്ഥാനുകൾ സൃഷ്ടിക്കപ്പെടും. രാജ്യത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് രവി കോൺഗ്രസിനെ ഉപദേശിച്ചു.

Latest Stories

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍