കോടതിയലക്ഷ്യ കേസ്; വിജയ് മല്യയ്ക്ക് നാല് മാസം തടവ്, 2000 രൂപ പിഴ

കോടതിയലക്ഷ്യ കേസില്‍ വ്യവസായി വിജയ് മല്യക്ക് തടവും പിഴയും വിധിച്ച് സുപ്രീംകോടതി. നാല് മാസം തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കോടതി ഉത്തരവ് ലംഘിച്ച് 2017ല്‍ മകള്‍ക്ക് 40 ദശലക്ഷം ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി. ഈ തുക 4 ആഴ്ചകള്‍ക്കകം പലിശയടക്കം ചേര്‍ത്ത് തിരിച്ചടയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കണ്ടുകെട്ടല്‍ നടപടികളിലേക്ക് അധികൃതര്‍ക്ക് കടക്കാം എന്നും ഉത്തരവില്‍ പറയുന്നു.

കേസില്‍ മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായി രാജ്യം വിട്ട വിജയ് മല്യ നിലവില്‍ ബ്രിട്ടിനലാണ്. പ്രതിയുടെ അഭാവത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് വിജയ് മല്യയുടെ പേരിലുള്ളത്.

എസ്ബിഐ ഉള്‍പ്പെടെയുള്ള 13 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ രാജ്യസഭാ അംഗം കൂടിയായിരുന്ന വിജയ് മല്യ നാടുവിടുകയായിരുന്നു. 2016 മാര്‍ച്ച് 2നാണ് നാടുവിട്ടത്. ബ്രിട്ടനില്‍ മൂന്നു വര്‍ഷത്തെ കോടതി നടപടികള്‍ക്കു ശേഷം തുടര്‍ നടപടികള്‍ക്കായി ഇന്ത്യയിലേക്കു നാടുകടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ വിജയ് മല്യ ജാമ്യത്തിലാണ്.

Latest Stories

CSK UPDATES: അന്ന് തന്നെ വിരമിച്ചിരുന്നെങ്കിൽ അന്തസ് ഉണ്ടാകുമായിരുന്നു, ഇത് ഇപ്പോൾ വെറുതെ വെറുപ്പിക്കുന്നു; ധോണിക്കെതിരെ മനോജ് തിവാരി

എട്ടാം ക്ലാസ് പരീക്ഷ ഫലം ഇന്ന്; 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ തോൽക്കും, വീണ്ടും പരീക്ഷ എഴുതണം

ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് തള്ളി, സിപിഎമ്മിനെ നയിക്കാന്‍ ഇനി എംഎ ബേബി; മുഖ്യമന്ത്രി പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 'ലൂസിഫറി'ൽ വ്യക്തത വേണം, 2022 ൽ നടന്ന റെയ്ഡിന്റെ തുടർനടപടി!

IPL 2025: ഉണ്ടാക്കിയെടുത്ത പാരമ്പര്യവും വിലയും ഒകെ കുറഞ്ഞ് വരുന്നുണ്ട്, ആ കാര്യം എങ്കിലും ഒന്ന്...; ധോണിക്കെതിരെ നവ്‌ജ്യോത് സിംഗ് സിദ്ധു; പറഞ്ഞത് ഇങ്ങനെ

IPL 2025: ആ താരം ക്രിക്കറ്റിലെ ഹാലിസ് കോമെറ്റ് ആണ്, എന്തിനാണോ ഇങ്ങനെ ടീമിൽ കളിക്കുന്നത്; സൂപ്പർ താരത്തെ ട്രോളി സഞ്ജയ് മഞ്ജരേക്കർ

എല്ലാ പ്രതിഷേധങ്ങളും തള്ളി രാഷ്ട്രപതി ദ്രൗപതി മുര്‍മു; വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി; ബില്‍ നിയമമാക്കി വിജ്ഞാപനം ചെയ്ത് കേന്ദ്രം ഉത്തരവ് പുറത്തിറക്കി

CSK UPDATES: നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ല ഭായ്, പറ്റിയ പണി ഇനി അതാണ്; ഒടുവിൽ ധോണിക്കെതിരെ തിരിഞ്ഞ് മുൻ സഹതാരവും ഇതിഹാസവും

നെഞ്ചിന്‍കൂട് പിളര്‍ത്തും; കപ്പലുകള്‍ തുളയ്ക്കും; ഇസ്രയേലിന് 20,000 അസാള്‍ട്ട് റൈഫിളുകള്‍ കൈമാറാന്‍ അമേരിക്ക; ബൈഡന്‍ തടഞ്ഞ 'അപകട കരാറിന്' അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

CSK UPDATES: മാതാപിതാക്കൾ വന്നതും മോശം പ്രകടനവും, ഒടുവിൽ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് അപ്ഡേറ്റ് നൽകി സ്റ്റീഫൻ ഫ്ലെമിംഗ്