കേസ് ഒത്ത് തീർപ്പാക്കാൻ കൈ​ക്കൂ​ലി​യാ​യി ആവശ്യപ്പെട്ടത് കൂ​ള​ർ; പൊ​ലീ​സു​കാ​ര​ന് സസ്പെ​ൻ​ഷ​ൻ

കേസ് ഒത്ത് തീർപ്പാക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആവശ്യപ്പെട്ടതിന് പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. ഉത്തർ​പ്ര​ദേ​ശി​ലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി എന്ന ഉദ്യോഗസ്ഥനെയാണ് സസ്‌പെൻഡ് ചെയ്തത്. പരാതിയുമായെത്തിയ ഓം ​പ്ര​കാ​ശ് ശ​ർ​മ എന്നയാളോട് കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് നൽകിയ പരാതിയിലാണ് നടപടി.

കിഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി. ഇയാൾ കൈ​ക്കൂ​ലി​യാ​യി കൂ​ള​റും 6,000 രൂ​പ​യുമാണ് ആവശ്യപ്പെട്ടത്. ക​ത്ഘ​ര ശ​ങ്ക​ർ വി​ല്ലേ​ജി​ൽ നിന്നു​ള്ള ഓം ​പ്ര​കാ​ശ് ശ​ർ​മ എ​ന്ന​യാ​ളോ​ടാണ് മ​നീ​ഷ് കു​മാ​ർ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ട​ത്. സംഭവം പുറത്തായതോടെ മനീഷിനെ സസ്പെൻഡ് ചെയ്തു.

കൈക്കൂലി ചോദിച്ചതിന് പുറമെ ത​ന്‍റെ ഭാ​ര്യ​യോ​ട് ഫോ​ണി​ൽ കൂ​ടി മ​നീ​ഷ് കു​മാ​ർ മോ​ശ​മാ​യി സം​സാ​രിച്ചെന്നും അപമാനിച്ചെന്നും പ​രാ​തി​യിൽ പറയുന്നു. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖയും പരാതിക്കൊപ്പം തെളിവായി നൽകിയിരുന്നു. തുടർന്ന് മ​ധു​ബ​ൻ സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​ഭ​യ് കു​മാ​ർ സിം​ഗ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇതേ തുടർന്നാണ് ഉ​ദ്യോ​ഗ​സ്ഥ​നെ​ സസ്‌പെൻഡ് ചെയ്തത്.

അതേസമയം യുപിയിൽ സമാനമായ മറ്റൊരു സംഭവത്തിൽ നേരത്തെ മോട്ടോര് പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഉത്തർപ്രദേശിലെ കനൗജിൽ കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്‌പെക്ടറെയാണ് സസ്‌പെൻഡ് ചെയ്തത്. രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു കേസ് ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് കൈക്കൂലിയായി 5 കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ടത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി