ജയ്പൂരില്‍ കൊറോണബാധിതരായ ഇറ്റാലിയൻ ദമ്പതികള്‍ക്ക് എച്ച്‌.ഐ.വി മരുന്നുകള്‍ നല്‍കി; ഇന്ത്യയില്‍ ഇതാദ്യം

ജയ്പൂരില്‍ കൊറോണബാധിതരായ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് എച്ച്‌ഐവി (എയ്ഡ്സ്) മരുന്നുകളായ ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നിവ  നല്‍കി. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അനുമതി നേടിയ ശേഷമാണ് മരുന്ന് ഉപയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്‌ഐവി മരുന്ന് കൊറോണബാധിതര്‍ക്ക് നല്‍കുന്നത്.

അതേസമയം ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നിവയുടെ മിശ്രിതം നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയേ നല്‍കിട്ടുള്ളൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. ലോപ്പിനാവിര്‍- റിറ്റോനാവിര്‍ കോമ്പിനേഷന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇനിയും പറയാറായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മരുന്നുകളുടെ കോമ്പിനേഷന്‍ പുതിയതല്ല. ഇവ ചൈനയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട് – ഉദ്യോഗസ്ഥര്‍ പറയുന്നു.

69-കാരനായ ഇറ്റാലിയന്‍ പൗരനും ഭാര്യയ്ക്കുമാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ന്യൂമോണിയയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്ത 69-കാരന് ഇപ്പോള്‍ പനിയില്ല. നില വളരെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. 10 ദിവസത്തിനകം ഡിസ്ചാര്‍ജ്ജിന് കഴിഞ്ഞേക്കും. ഭാര്യയുടെ നിലയും മെച്ചപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ മാത്രം ലോപ്പിനാവിര്‍- റിറ്റോനാവിര്‍ കോമ്പിനേഷന്‍ ഉപയോഗിക്കാനാണ് തീരുമാനം. ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ആവശ്യമായാല്‍ പ്രത്യേകിച്ചും.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന