ജയ്പൂരില്‍ കൊറോണബാധിതരായ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് എച്ച്‌ഐവി (എയ്ഡ്സ്) മരുന്നുകളായ ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നിവ നല്‍കി. ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അനുമതി നേടിയ ശേഷമാണ് മരുന്ന് ഉപയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്‌ഐവി മരുന്ന് കൊറോണബാധിതര്‍ക്ക് നല്‍കുന്നത്.
അതേസമയം ലോപ്പിനാവിര്‍, റിറ്റോനാവിര്‍ എന്നിവയുടെ മിശ്രിതം നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുമതിയേ നല്‍കിട്ടുള്ളൂ എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. ലോപ്പിനാവിര്‍- റിറ്റോനാവിര്‍ കോമ്പിനേഷന്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇനിയും പറയാറായിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ മരുന്നുകളുടെ കോമ്പിനേഷന്‍ പുതിയതല്ല. ഇവ ചൈനയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പാര്‍ശ്വഫലങ്ങളുമുണ്ട് – ഉദ്യോഗസ്ഥര്‍ പറയുന്നു.
Read more
69-കാരനായ ഇറ്റാലിയന്‍ പൗരനും ഭാര്യയ്ക്കുമാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. ന്യൂമോണിയയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൊറോണ പോസിറ്റീവ് ആയി കണ്ടെത്തുകയും ചെയ്ത 69-കാരന് ഇപ്പോള്‍ പനിയില്ല. നില വളരെ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. 10 ദിവസത്തിനകം ഡിസ്ചാര്‍ജ്ജിന് കഴിഞ്ഞേക്കും. ഭാര്യയുടെ നിലയും മെച്ചപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ മാത്രം ലോപ്പിനാവിര്‍- റിറ്റോനാവിര്‍ കോമ്പിനേഷന്‍ ഉപയോഗിക്കാനാണ് തീരുമാനം. ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഇന്ത്യയില്‍ ആവശ്യമായാല്‍ പ്രത്യേകിച്ചും.