കുറ്റപത്രം തയ്യാറാക്കിയത് മുൻകൂട്ടി നിശ്ചയിച്ചതുപോലെ; ഡൽഹി കലാപക്കേസിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി

ഡൽഹി കലാപ കേസിൽ പൊലീസിനെ രൂക്ഷമായി വിമശിച്ച് അഡീഷണൽ സെഷൻസ് കോടതി. പൊലീസ് മുൻകൂട്ടി നിശ്ചയിച്ച പോലെ കുറ്റപ്പത്രം തയ്യറാക്കിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളിൽ കൃത്രിമം കാണിച്ചെന്നും കോടതി വിലയിരുത്തി.

കേസിൽ പൊലീസ് പ്രതിയാക്കിയ മൂന്ന് പേരെ കോടതി വെറുതെ വിട്ടു. കേസിൽ ശരിയായ രീതിയിലാണോ പൊലീസ് അന്വേഷണം നടത്തിയത് എന്ന് പരിശോധിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. സീറാബാദിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് കേസ്. ദില്ലിയിലെ നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.

നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.