ഒരു വശത്ത് ഭാരത് മാതാ കി ജയ്, വന്ദേമാതരം, മറുവശത്ത് ഇൻക്വിലാബ് സിന്ദാബാദ് എന്ന കെജ്‌രിവാളിന്റെ നിലപാട് നിലനിൽക്കില്ല: ഡി.രാജ

ആരോപണങ്ങൾ വ്യാജവും രാഷ്ട്രീയപ്രേരിതവും ആണെന്നതിനാൽ കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസിൽ നിന്നും അദ്ദേഹം കുറ്റ വിമുക്തനാവുമെന്ന് ഉറപ്പുണ്ടെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കെജ്‌രിവാൾ സർക്കാർ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് നിർഭാഗ്യകരമാണ് എന്നും ഡി.രാജ ദി ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരായ രാജ്യദ്രോഹക്കേസിൽ ഡൽഹി പൊലീസിന് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡി.രാജ. അരവിന്ദ് കെജ്‌രിവാൾ തന്റെ രാഷ്ട്രീയം അവതരിപ്പിക്കുന്ന രീതി അതിശയകരമാണ്. ഈ വീഡിയോകളെല്ലാം വ്യാജമാണെന്ന് കെജ്‌രിവാൾ 2016- ൽ പറഞ്ഞിരുന്നു. പെട്ടെന്ന്, അദ്ദേഹം എങ്ങനെയാണ് തെളിവുകളെ ആശ്രയിച്ചത്? എന്താണ് ഈ മനസ്സിന്റെ മാറ്റവും രാഷ്ട്രീയത്തിന്റെ മാറ്റവും? അതിശയിപ്പിക്കുന്നതിനേക്കാൾ, ഇത് കെജ്‌രിവാളിനെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു, ഡി.രാജ പറഞ്ഞു.

ആം ആദ്മി പാർട്ടിയിൽ ഐക്യമില്ലെന്ന് തോന്നുന്നു. അതാണ് ഞാൻ മനസ്സിലാക്കുന്നത്. സ്വന്തം അംഗത്തിനെതിരെ (കൗൺസിലർ താഹിർ ഹുസൈൻ) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആം ആദ്മി പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു, ഡി.രാജ അഭിപ്രായപ്പെട്ടു.

ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. ഈ രാഷ്ട്രീയ തിരഞ്ഞെടുപ്പ് – ഒരു വശത്ത് ഭാരത് മാതാ കി ജയ്, വന്ദേമാതരം, മറുവശത്ത് ഇൻക്വിലാബ് സിന്ദാബാദ് എന്നിവ നിലനിൽക്കില്ല. താത്കാലികമായി, ഇത് തനിക്ക് നേട്ടമുണ്ടാക്കുമെന്ന് കെജ്‌രിവാൾ കരുതുന്നുണ്ടെങ്കിലും അത് നിലനിൽക്കില്ല.
നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ പോരാടും. ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. കമ്മ്യൂണിസ്റ്റുകളെ ഇതുപോലെ ഭയപ്പെടുത്താൻ കഴിയില്ല. ഞങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഗൂഢാലോചന, രാജ്യദ്രോഹ കേസുകൾ നേരിട്ട ആദ്യത്തെ കക്ഷി ഞങ്ങളായിരുന്നു. 1925- ലാണ് എന്റെ പാർട്ടി സ്ഥാപിതമായത് … കാൺപൂർ ഗൂഡാലോചന കേസ് ചുമത്തി… ആദ്യത്തെ കോൺഗ്രസിൽ പങ്കെടുക്കുന്നതിന് നിരവധി നേതാക്കൾക്ക് കാൺപൂരിലെത്താൻ കഴിഞ്ഞില്ല… പക്ഷേ ഞങ്ങളുടെ പാർട്ടി സ്ഥാപിതമായി. ഞങ്ങളുടെ പാർട്ടി സ്വാതന്ത്ര്യ സമരത്തിന്റെ മുൻപന്തിയിലായിരുന്നു. മീററ്റ് ഗൂഡാലോചന കേസ് ഉണ്ടായിരുന്നു… മധുര ഗൂഡാലോചന കേസ്… തിരുനെൽവേലി ഗൂഡാലോചന കേസ്… ബ്രിട്ടീഷ് ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിരവധി ഗൂഡാലോചന, രാജ്യദ്രോഹ കേസുകൾ നേരിടേണ്ടി വന്നു… ഞങ്ങൾ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയവരാണ്, ഇപ്പോൾ ഞങ്ങൾ ബിജെപി രാജിനെതിരെ പോരാടുന്നു, ഡി രാജ കൂട്ടിച്ചേർത്തു.

Latest Stories

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം അറിയേണ്ടെ; ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രത്യേക ലക്ഷ്യം; പിന്തുണച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ