ദളിത് യുവാവിന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റി ബെല്‍റ്റുകൊണ്ട് മര്‍ദ്ദനം; വനിതാ സംരഭകയുടെ അതിക്രമം ശമ്പളം ചോദിച്ചതിന്

ശമ്പളം ചോദിച്ച യുവാവിന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ വ്യവസായിക്കും ആറ് പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. 21കാരനായ ദളിത് യുവാവിനെയാണ് വനിതാ വ്യവസായിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം നടന്നത്.

നിലേഷ് ദല്‍സാനിയയാണ് തൊഴിലുടമയ്ക്കും സംഘത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. റാണിബ ഇന്‍ഡസ്ട്രീസില്‍ ഒക്ടോബറില്‍ ടൈല്‍സ് കയറ്റുമതി ചെയ്യുന്ന വിഭാഗത്തിലാണ് നിലേഷ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

അതേ സമയം നിലേഷ് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന് വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണിലും വിഭൂതിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് നിലേഷ് സഹോദരന്‍ മെഹുലിനെയും അയല്‍വാസിയെയും കൂട്ടി റാണിബ ഇന്‍ഡസ്ട്രീസില്‍ ശമ്പളം ചോദിക്കാനെത്തി. മൂവരെയും വിഭൂതി പട്ടേലിന്റെ സഹോദരന്‍ ഓം പട്ടേലും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.

വിഭൂതി പട്ടേലും യുവാക്കളെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. യുവാക്കളെ ബെല്‍റ്റ് കൊണ്ട് അടിച്ചതായും ചെരുപ്പ് വായില്‍ കുത്തിക്കയറ്റി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പണം തട്ടാനാണ് താന്‍ ഓഫീസില്‍ വന്നതെന്ന് നിലേഷിനെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

യുവാക്കളെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരെയും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Latest Stories

വഖഫ് നിയമ ഭേദഗതി ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കും; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയുമെന്ന് ട്രംപ്; ആക്രമണം ഉണ്ടായാൽ ഉറച്ച പ്രതികാരമെന്ന് ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖംനായി

MI UPDATES: ആകാശത്തിന് കീഴിലെ ഏത് ടീം റെക്കോഡും മുംബൈ തൂക്കും, നീയൊക്കെ ഇവിടെ വരുന്നത് തന്നെ മരിക്കാനാണ് എന്ന രീതിയിൽ കണക്കുകൾ; ചെന്നൈക്ക് ഉണ്ടായത് വമ്പൻ നഷ്ടം

പിബിയിലെ രണ്ട് വനിതകളും ഒഴിയും; ഇത്തവണയും വനിത ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്

'എമ്പുരാനി'ല്‍ 24 വെട്ട്, താങ്ക്‌സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെയും നീക്കി; സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്

മ്യാൻമർ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നു; കാണാതായത് 270 പേരെ, രക്ഷാ പ്രവർത്തനം തുടരുന്നു

ഹൈദരാബാദിൽ ജർമൻ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം; ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം

IPL 2025: നീ എന്നെ കൊണ്ട് ആവശ്യമില്ലാത്തത് പറയിപ്പിക്കും, ധോണിയെ തെറി പറഞ്ഞ് റോബിൻ ഉത്തപ്പ; പറഞ്ഞത് ഇങ്ങനെ

'സമരം തീർക്കാൻ ആശമാരും വിചാരിക്കണം, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യം'; വിമർശിച്ച് എംബി രാജേഷ്

'എമ്പുരാന്‍' നിരോധിക്കണം; മതവിദ്വേഷത്തിന് വഴിമരുന്ന് ഇടുന്ന സിനിമ, ഹൈക്കോടതിയില്‍ ഹര്‍ജി