യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന് എതിരെ ആരോപണം ഉന്നയിച്ചു; അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; പരിഹസിച്ച് ബി.ജെ.പി

യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. തന്നെ നിരന്തരമായി ശ്രീനിവാസ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും പാര്‍ട്ടിയില്‍ പലയിടങ്ങളിലും തന്നെ അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്നും അങ്കിത ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്കാണ് അങ്കിതയെ പുറത്താക്കിയത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബി.വി ശ്രീനിവാസിനെതിരെ അങ്കിത അസമിലെ ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാല്‍, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.

അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ‘ഇത് കോണ്‍ഗ്രസിന്റെ സ്ത്രീശാക്തീകരണ മാതൃകയാണ്’ എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. അസം മുന്‍ മന്ത്രി അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത ദത്ത. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും നടപടി എടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കിത ദത്ത ചോദ്യം ചെയ്തു. ‘ഒരാള്‍ക്ക് എങ്ങനെയാണ് ഒരു സ്ത്രീയെ അപമാനിക്കാനും പാര്‍ട്ടിയെ നയിക്കാനും കഴിയുക?. പ്രിയങ്ക ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും എനിക്ക് വളരെ വിശ്വാസമാണുള്ളത്. അവര്‍ക്കെല്ലാം എന്തുപറ്റി?’, എന്നാണ് അങ്കിത ട്വീറ്റ് ചെയ്തത്.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!