അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി; മെട്രോയില്‍ വധഭീഷണിയെഴുതിയ യുവാവ് അറസ്റ്റില്‍

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മെട്രോ സ്‌റ്റേഷനിലും മെട്രോ ട്രെയിനിലും കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ എഴുതിയ യുവാവ് അറസ്റ്റില്‍. ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. 32കാരനാണ് അറസ്റ്റിലായ അങ്കിത് ഗോയല്‍.

രജൗരി ഗാര്‍ഡന്‍ മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിനുള്ളിലുമാണ് ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ഗോയല്‍ ഭീഷണി സന്ദേശങ്ങള്‍ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള അങ്കിത് ഗോയല്‍ ഡല്‍ഹിയിലെ ബാങ്ക് ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയ സംഭവം പുറത്തുവന്നതോടെ ബിജെപിയ്‌ക്കെതിരെ ആരോപണവുമായി എഎപി രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു എഎപിയുടെ വാദം.

Latest Stories

പാര്‍ട്ടിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല; ഇങ്ങനെ ആക്രമിക്കേണ്ട ആളല്ല അദേഹം; ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്; രക്തസാക്ഷി കുടുംബാംഗം; ജി സുധാകരനെ പിന്തുണച്ച് എച്ച് സലാം എംഎല്‍എ

സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്റെയും മടക്കം ഉടൻ; 'ക്രൂ 10' സംഘം ബഹിരാകാശ നിലയത്തിലെത്തി

എആര്‍ റഹ്‌മാന്‍ ആശുപത്രിയില്‍

ഇനി നിങ്ങൾ എന്നെ ആ രാജ്യത്ത് മറ്റൊരു പര്യടനത്തിൽ കാണില്ല, ആരാധകർക്ക് ഒരേ സമയം നിരാശയും സന്തോഷവും നൽകുന്ന അപ്ഡേറ്റുകൾ നൽകി വിരാട് കോഹ്‌ലി

ലഹരിക്കെതിരെ ഒന്നിച്ച് പൊലീസും എക്സൈസും; സംസ്ഥാന വ്യാപക റെയ്ഡിന് തയാർ

ഗ്രാമ്പിയിൽ കണ്ടെത്തിയ കടുവയെ ഇന്ന് മയക്കുവെടിവെയ്ക്കും; വണ്ടിപ്പെരിയാറിലെ 15ാം വാർഡിൽ നിരോധനാജ്ഞ

അന്ന് എന്റെ ആ പ്രവർത്തിയെ പലരും കുറ്റപ്പെടുത്തി, എല്ലാം ഉപേക്ഷിച്ചപ്പോൾ വീണ്ടും അത് ചെയ്യാൻ ആവശ്യപ്പെടുന്നു; താൻ നേരിടുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ നാരായണദാസ് ഒളിവിൽ; ഷീലയുടെ മൊഴി ഇന്നു രേഖപ്പെടുത്തും, ചോദ്യം ചെയ്യലിന് എത്താതെ മകൻ

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പണമിടപാട് നടത്തിയ കൊല്ലം സ്വദേശിയായ വിദ്യാർഥിക്കായി തെരച്ചിൽ ഊർജിതം

കൊച്ചിയില്‍ പറ്റില്ലെങ്കില്‍ നാളെ ഡല്‍ഹിയില്‍ ഹാജരാകണം; കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും ഇ ഡി സമന്‍സ്; കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ നിലപാട് കടുപ്പിച്ചു