ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ മെട്രോ സ്റ്റേഷനിലും മെട്രോ ട്രെയിനിലും കൊലപ്പെടുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ എഴുതിയ യുവാവ് അറസ്റ്റില്‍. ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. 32കാരനാണ് അറസ്റ്റിലായ അങ്കിത് ഗോയല്‍.
രജൗരി ഗാര്ഡന് മെട്രോ സ്റ്റേഷനിലും മെട്രോ കോച്ചിനുള്ളിലുമാണ് ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ഗോയല്‍ ഭീഷണി സന്ദേശങ്ങള്‍ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അറസ്റ്റിലായ യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
#WATCH | Police arrest accused Ankit Goyal, 33 for writing death-threatening graffiti against Delhi CM Arvind Kejriwal at a metro station. The Metro Unit of Delhi Police had registered an FIR and was investigating the matter: Delhi Police
(CCTV visuals confirmed by Police) pic.twitter.com/p0Z8D1h16c
— ANI (@ANI) May 22, 2024
Read more
ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള അങ്കിത് ഗോയല്‍ ഡല്‍ഹിയിലെ ബാങ്ക് ഉദ്യോഗസ്ഥനാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഭീഷണി സന്ദേശങ്ങള്‍ കണ്ടെത്തിയ സംഭവം പുറത്തുവന്നതോടെ ബിജെപിയ്ക്കെതിരെ ആരോപണവുമായി എഎപി രംഗത്തെത്തിയിരുന്നു. ബിജെപിയുമായി ബന്ധമുള്ളവരാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു എഎപിയുടെ വാദം.