യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് വീണ്ടും ഭീഷണി സന്ദേശം. ഇത് രണ്ടാം തവണയാണ് യോഗിക്ക് വധഭീഷണി ലഭിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യുപി പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലാണ് ഭീഷണി ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് രഹാൻ എന്നയാളെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 506, 507, ഐ.ടി. ആക്ടിലെ 66 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്. ഞായറാഴ്ച രാത്രി 10.22 ഓടെയാണ് ടോള്‍ ഫ്രീ നമ്പറില്‍ വധഭീഷണി സന്ദേശം എത്തിയത്.
Read more
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വധിക്കുമെന്ന് ഭീഷണി സന്ദേശമയച്ച സ്കൂള്‍ വിദ്യാര്‍ത്ഥിയെ നോയിഡ പൊലീസ് നേരത്തെ, അറസ്റ്റ് ചെയ്തിരുന്നു. 16-കാരന് ഭീഷണി സന്ദേശം അയച്ചത് യുപിയിലെ മാധ്യമ സ്ഥാപനത്തിലേക്കായിരുന്നു.