മഹാരാഷ്ട്ര ശിവസേന എം പി സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാണമെന്നാണ് നോട്ടീസ്.
മുംബൈയിൽ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഉദ്ധവ് താക്കറെ പക്ഷത്തെ പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന് ഇഡിയുടെ നോട്ടീസ് വന്നത്.
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള കലാപം ഇഡിയുടെയും സിബിഐയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും സമ്മർദ്ദത്തിന്റെ ഫലമാണെന്ന് ടീം താക്കറെ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സഞ്ജയ് റാവുത്തിന് ഇ ഡി നോട്ടീസ്.
Read more
അതേസമയം,രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയില്‍ വിമതപക്ഷത്തുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എടുത്തുമാറ്റിയിരുന്നു. ഭരണസൗകര്യത്തിനായി വകുപ്പുകള്‍ മറ്റു മന്ത്രിമാരെ ഏല്‍പ്പിക്കുകയാണെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു.