ഇലക്ടറല്‍ ബോണ്ട് വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയത് സാന്റിയോഗോ മാര്‍ട്ടിന്‍

വിവാദങ്ങള്‍ അവസാനിക്കാതെ ഇലക്ടറല്‍ ബോണ്ട്. ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയ കമ്പനികള്‍ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം നേരിടുന്നവരെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പണം നല്‍കിയവരുടെ പട്ടികയില്‍ ആദ്യ മൂന്ന് കമ്പനികളാണ് അന്വേഷണം നേരിടുന്നത്.

സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസാണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങി സംഭാവന നല്‍കിയിരിക്കുന്നത്. 1208 കോടി രൂപയാണ് സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സംഭാവന ഇലക്ടറല്‍ ബോണ്ടിലൂടെ സ്വീകരിച്ചത് ബിജെപിയാണ്.

സാന്റിയോഗോ മാര്‍ട്ടിന്റെ കമ്പനി 1368 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയതില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ മേഘാ എന്‍ജിനീയറിംഗ് ലിമിറ്റഡ്, ഖനന കമ്പനിയായ വേദാന്ത എന്നിവരും ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയിലുണ്ട്.

2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസിന്റെ 250 കോടിയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. 2022ല്‍ സ്ഥാപനത്തിന്റെ 409 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കിടയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വാങ്ങിക്കൂട്ടിയത് 100 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.

Latest Stories

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്

വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാന്‍; വിദേശകാര്യ മന്ത്രി എഐ വീഡിയോ വരെ പ്രചരണത്തിന്; വ്യാജ വാര്‍ത്തകളില്‍ വീഴരുതെന്ന് പിഐബി

സൈന്യത്തോടൊപ്പം ഈ പോരാളികളും! ഇന്ത്യൻ സൈന്യത്തിലെ 10 പ്രധാന ഓഫ് റോഡ് കാറുകൾ