വിവാദങ്ങള്‍ അവസാനിക്കാതെ ഇലക്ടറല്‍ ബോണ്ട്. ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയ കമ്പനികള്‍ ആദായനികുതി വകുപ്പിന്റെയും ഇഡിയുടെയും അന്വേഷണം നേരിടുന്നവരെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പണം നല്‍കിയവരുടെ പട്ടികയില്‍ ആദ്യ മൂന്ന് കമ്പനികളാണ് അന്വേഷണം നേരിടുന്നത്.
സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസാണ് ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങി സംഭാവന നല്‍കിയിരിക്കുന്നത്. 1208 കോടി രൂപയാണ് സാന്റിയോഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സംഭാവന ഇലക്ടറല്‍ ബോണ്ടിലൂടെ സ്വീകരിച്ചത് ബിജെപിയാണ്.
സാന്റിയോഗോ മാര്‍ട്ടിന്റെ കമ്പനി 1368 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയതില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനമായ മേഘാ എന്‍ജിനീയറിംഗ് ലിമിറ്റഡ്, ഖനന കമ്പനിയായ വേദാന്ത എന്നിവരും ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയിലുണ്ട്.
Read more
2019ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് സര്‍വീസസിന്റെ 250 കോടിയുടെ ആസ്തി കണ്ടുകെട്ടിയിരുന്നു. 2022ല്‍ സ്ഥാപനത്തിന്റെ 409 കോടിയുടെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്കിടയില്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി വാങ്ങിക്കൂട്ടിയത് 100 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്.