വോട്ടിംഗ് മെഷീന്‍ തകരാറിനെ കുറിച്ചുള്ള പരാതി തെളിയിച്ചില്ലെങ്കില്‍ ജയില്‍ശിക്ഷ; തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

വോട്ടിംഗ് മെഷീനെ കുറിച്ച് പരാതി നല്‍കുന്നവര്‍ക്ക് ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആറ് മാസം തടവ് നല്‍കുന്നതിനെതിരെ സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വോട്ടു ചെയ്യുമ്പോള്‍ ആളു മാറി പോകുന്നെന്ന പരാതി തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്ന നിയമമാണ് ഇപ്പോഴുള്ളത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടു വന്നിരുന്നു.

വോട്ടിംഗ് മെഷിന്‍ തകരാറിനെ കുറിച്ച് പരാതി ഉന്നയിച്ചാല്‍ അത് തെളിയിക്കാമായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കുറ്റകരമാണ്. തെറ്റായ വിവരം നല്‍കിയതിന് പരാതി ഉന്നയിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമം 177-ാം വകുപ്പ് പ്രകാരം കേസെടുക്കാം. ആറ് മാസം തടവോ 1,000 രൂപ പിഴയോ രണ്ടുംകൂടിയോ വിധിക്കാവുന്ന കുറ്റമാണിത്.

അതേ സമയം വോട്ടിംഗിനിടെയുണ്ടാകുന്ന തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് ഇത്തരമൊരു നിയമം വോട്ടറെ പിന്തിരിപ്പിക്കുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നാം ഘട്ട വോട്ടിംഗിനിടെ ഇത്തരത്തില്‍ വോട്ടിംഗ് മെഷീന്റെ തകരാറിനെതിരെയുള്ള പരാതി തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി എബിനെതിരെ കേസെടുത്തിരുന്നു. വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങളല്ല വിവി പാറ്റ് സ്ലിപ്പില്‍ തെളിഞ്ഞതെന്നായിരുന്നു എബിന്റ ആരോപണം.

അസമിലെ മുന്‍ ഡിജിപിയും എഴുത്തുകാരനുമായ ഹരേകൃഷ്ണ ദേഖയും ഇതേ ആരോപണവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത് തെളിയിക്കാനായില്ലെങ്കില്‍ ശിക്ഷയനുഭവിക്കേണ്ടി വരുമെന്നതിനാല്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

വയനാടിന് കേന്ദ്രസഹായം; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് സമരം സംഘടിപ്പിക്കും, സത്യപ്രതിജ്ഞ നാളെ

'കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരുക'; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അനുയായികൾക്ക് സന്ദേശവുമായി കമല ഹാരിസ്