സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്ററിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിയ സംഭവം വിവാദമായതോടെ വിശദീകണവുമായി ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ).
ആസാദികാ അമൃത് മഹോത്സവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ പോസ്റ്ററിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയത് സാങ്കേതിക പിഴവാണെന്ന് ഐ.സി.എച്ച്.ആർ വ്യക്തമാക്കി.
ആസാദികാ അമൃത് മഹോത്സവിന്റെ ഭാഗമായി തയ്യാറാക്കിയവയിൽ നെഹ്റുവിന്റെ ചിത്രമുളള പോസ്റ്ററുമുണ്ട്. ഒരു പോസ്റ്റര്‍ മാത്രം വെബ്സൈറ്റില്‍ വന്നത് സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം.
Read more
പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ.അംബേദ്കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ താത്വികാചാര്യൻ വി.ഡി സവർക്കറും ഉൾപ്പെട്ടിരുന്നു. പോസ്റ്ററിൽ നിന്നും നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധമാണുയർന്നത്.