ഇന്ത്യയില്‍ ഇന്ധനം വില്‍ക്കുന്നത് വന്‍ നഷ്ടത്തില്‍; സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍

ഇന്ത്യയില്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നതോതില്‍ നില്‍ക്കുമ്പോഴും അതിനനുസരിച്ച് ഇന്ത്യയില്‍ മാറ്റം വരുത്താതിനാലാണ് പ്രതിസന്ധിയെന്നും കമ്പനികള്‍ അവകാശപ്പെടുന്നു. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടംസഹിച്ചാണു ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നെന്നും അവര്‍ പറയുന്നു.

ജിയോ ബി.പി., നയാര എനര്‍ജി, ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണക്കമ്പനികളാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടത്. പെട്രോള്‍, ഡീസല്‍ വില്‍പ്പനയിലെ നഷ്ടം ഈ മേഖലയില്‍ തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുമ്പോഴും രാജ്യത്തെ എണ്ണവില്‍പ്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില ആകെ ചെലവിന്റെ മൂന്നിലൊന്നാക്കി നിര്‍ത്തുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന വിലയുള്ള സമയത്തും 2021 നവംബര്‍ ആദ്യം മുതല്‍ 2022 മാര്‍ച്ച് 21 വരെ 137 ദിവസം രാജ്യത്ത് എണ്ണവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. അതിനുശേഷം 14 തവണയായി ശരാശരി 80 പൈസ വീതം കൂട്ടി. ഇതോടെ എണ്ണവിലയില്‍ ലിറ്ററിന് ഏതാണ്ട് 10 രൂപ കൂടി. എങ്കിലും തങ്ങള്‍ക്ക് പഴയ വിടവ് നികത്താനാകുന്നില്ലെന്നാണ് കമ്പനികളുടെ പരാതി.

Latest Stories

ബാലൺ ഡി ഓറിൽ ഗംഭീര ട്വിസ്റ്റ്! അവാർഡ് ദാന ചടങ്ങിൻ്റെ തലേദിവസം ഫലങ്ങൾ ചോർന്നു

'ഇത് പിള്ളേര് കളിയല്ല'; സോഷ്യല്‍ മീഡിയയില്‍ തീ പാറിച്ച് 'മുറ' ട്രെയിലര്‍; സുരാജും പിള്ളേരും പൊളിയെന്ന് നെറ്റിസണ്‍സ്

'പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍'; പേരില്ലാത്ത എഫ്‌ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

കോച്ചിംഗ് അരങ്ങേറ്റത്തിൽ ജൂനിയർ ഇന്ത്യയെ സുൽത്താൻ ഓഫ് ജോഹർ കപ്പിൽ വെങ്കലത്തിലേക്ക് നയിച്ച് പിആർ ശ്രീജേഷ്

തൃശൂര്‍പൂരം അലങ്കോലപ്പെട്ടിട്ടില്ല; നടക്കുന്നത് അതിശയോക്തിപരമായ പ്രചാരണങ്ങളെന്ന് മുഖ്യമന്ത്രി

ഡിജിറ്റൽ അറസ്റ്റ്: 4 മാസത്തിനുള്ളിൽ ഇന്ത്യക്കാരിൽ നിന്ന് തട്ടിയത് 1776 കോടി രൂപ; 7.4 ലക്ഷം സൈബർ തട്ടിപ്പ് പരാതികൾ

പ്രേമലു ഹിറ്റ് ആയപ്പോള്‍ ആ നടന്‍ എന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറയുമായിരുന്നു: ശിവകാര്‍ത്തികേയന്‍

ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമം; എറണാകുളം കളക്ടറേറ്റില്‍ നാടകീയ രംഗങ്ങള്‍

ഒടുവിൽ എറിക് ടെൻ ഹാഗ് പടിക്ക് പുറത്ത്! അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ചാവിയോ?

പിഎം ആർഷോയെ കോളേജിൽ നിന്നും പുറത്താക്കും; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ, എക്സിറ്റ് ഓപ്ഷൻ എടുക്കുമെന്ന് അർഷോ