ഗുജറാത്തില്‍ വാതക ചോര്‍ച്ച; ആറു പേര്‍ മരിച്ചു, ഇരുപത് പേര്‍ ആശുപത്രിയില്‍

ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരിച്ചു. സൂറത്തിലെ വിശ്വപ്രേം ഡൈയിഗ് ആന്റ് പ്രിന്റിംഗ് മില്ലിലെ ജീവനക്കാരാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

സൂറത്തിലെ സച്ചിന്‍ ജിഐഡിസി വ്യവസായ മേഖലയില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച  ഉണ്ടായതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. സൂറത്ത് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

വഡോദരയില്‍ നിന്നാണ് ടാങ്കര്‍ വന്നത്. പ്രദേശത്തെ ഓടയില്‍ ഡ്രൈവര്‍ അനധികൃതമായി രാസമാലിന്യം തള്ളാന്‍ ശ്രമിക്കുകയായിരുന്നു എന്നും ഇതിനിടെ ടാങ്കറിലെ രാസവസ്തുവുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ദുരന്തത്തിന് കാരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Latest Stories

ചോദ്യപ്പേപ്പർ എത്തിയില്ല; കണ്ണൂർ സർവകലാശാലയിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റി

IPL 2025: ബുദ്ധി ഉള്ള ഒരുത്തൻ പോലും ഇല്ലല്ലോ എന്റെ ടീമിൽ, കൂൾ ധോണിയെ കലിപ്പനാക്കി ഷെയ്ഖ് റഷീദ്; വീഡിയോ കാണാം

68 മാസത്തിനുള്ളില്‍ നിക്ഷേപം ഇരട്ടിയാക്കാം; ഐസിഎല്‍ ഫിന്‍കോര്‍പ്പ് സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ഏപ്രില്‍ 25 മുതല്‍ ആരംഭിച്ചു

അവിടെയും തല ഇവിടെയും തല, അപ്പോ എന്താ രണ്ട് തലയോ, ധോണിയുടെ കളി കാണാന്‍ അജിത്തും കുടുംബവും എത്തിയപ്പോള്‍, വൈറല്‍ വീഡിയോ

വിടവാങ്ങുന്നത് പ്രാചീന കേരളചരിത്ര പഠനത്തിന്റെ ഗതിമാറ്റിയ ചരിത്രപണ്ഡിതൻ; മരണമില്ലാതെ അടയാളപ്പെടുത്തുന്ന 'പെരുമാൾ ഓഫ് കേരള'

ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

SRH VS CSK: പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോടാ ചെക്കാ, മനുഷ്യന്റെ ബി.പി കൂട്ടാൻ എന്തിനാണ് ഇങ്ങനെ കളിക്കുന്നത്; വൈറലായി കാവ്യ മാരന്റെ വീഡിയോ

'അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറാവുക'; ജമ്മുവിലെയും ശ്രീനഗറിലെയും മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം, മരുന്നുകൾ കരുതണം

IPL 2025: ഏത് ബുംറ അവനൊന്നും എന്റെ മുന്നിൽ ഒന്നും അല്ല, ഞെട്ടിച്ചത് ഹർഷൽ പട്ടേലിന്റെ കണക്കുകൾ; ഇതിഹാസത്തെക്കാൾ മികച്ചവൻ എന്ന് ആരാധകർ

ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയ എല്ലാവര്‍ക്കും നന്ദി, തുടരും സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍