'നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങും': സ്ത്രീവിരുദ്ധ പരാമർശവുമായി മാർക്കണ്ഡേയ കട്ജു

മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു സോഷ്യൽ മീഡിയയിലെ അദ്ദേഹത്തിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലാവുന്നത് ഇതാദ്യമല്ല. നിരവധി വിഷയങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിമർശന വിധേയമായിട്ടുണ്ട്, പ്രത്യേകിച്ചും സ്ത്രീകളെ സംബന്ധിച്ചവയിൽ. ഇപ്പോൾ, ഫെയ്സ്ബുക്കിലെ തന്റെ വിചിത്രമായ പരാമർശത്തിന് വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ജസ്റ്റിസ്.

മാർക്കണ്ഡേയ കട്ജു, തന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായം പറഞ്ഞ ഒരു സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, കട്ജു സ്ത്രീയോട് “ഉറങ്ങാറായില്ലേ?” എന്ന് ചോദിച്ചു തുടർന്ന് “നല്ല പെൺകുട്ടികൾ നേരത്തെ ഉറങ്ങുമെന്ന് ഞാൻ കരുതി” എന്ന് അദ്ദേഹം പറയുകയായിരുന്നു. കട്ജുവിന്റെ പരാമർശത്തിന് എതിരെ വലിയ രീതിയിൽ ഉള്ള വിമർശനം സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

https://twitter.com/ayerushii/status/1306839997987741696?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306839997987741696%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.news18.com%2Fnews%2Fbuzz%2Fgood-girls-sleep-early-former-sc-judge-markandey-katju-faces-flak-once-again-for-sexist-comments-2887935.html

https://twitter.com/ayerushii/status/1306849307815944193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1306849307815944193%7Ctwgr%5Eshare_3&ref_url=https%3A%2F%2Fwww.news18.com%2Fnews%2Fbuzz%2Fgood-girls-sleep-early-former-sc-judge-markandey-katju-faces-flak-once-again-for-sexist-comments-2887935.html

കിരൺ ബേഡിയേക്കാൾ സുന്ദരിയാണ് ബി.ജെ.പിയുടെ ഷാസിയ ഇൽമി എന്ന് 2015- ൽ കട്ജു പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ അഭിനന്ദിക്കാൻ കഴിയില്ലേ?” എന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് തന്റെ പ്രസ്താവനകളെ ന്യായീകരിച്ചു. അദ്ദേഹം പലപ്പോഴും സ്ത്രീകൾക്കെതിരെ “ബോഡി ഷേമിംഗ്” അഭിപ്രായങ്ങൾ പറയുകയും അത്തരം സ്ത്രീകളെ എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ച് ചെറുപ്പക്കാർക്ക് പതിവായി “ഉപദേശങ്ങൾ” നൽകുകയും ചെയ്യാറുണ്ട്.